മലപ്പുറം: ജില്ലാ സഹചാരി റിലീഫ് സെന്ററിലേക്ക് ജിസാന്‍ എസ്.കെ.എസ്.എസ്.എഫ് സമാഹരിച്ച തുക പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പിച്ചു. ചടങ്ങില്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശാഫി ഹാജി ഓമച്ചപ്പുഴ, ശമീര്‍ ഫൈസി ഒടമല, മുസ്തഫ നജ്‌റാന്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, മുസ്തഫ ദാരിമി ജിസാന്‍, അബ്ദുല്‍ നാസര്‍ മോങ്ങം, ശിഹാബ് കുഴിഞ്ഞോളം പ്രസംഗിച്ചു. അയ്യൂബ് കൂളിമാട് സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.





