Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്മാര്‍ട്ട്‌ ലാബ്‌ ലോഞ്ചിങ് നടത്തി

അബുദാബി : SKSSF അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്മാര്‍ട്ട് ലാബ്' മോട്ടിവേഷന്‍ ക്ലാസിന്റെ ലോഞ്ചിങ് നടന്നു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ SKSSF യു.എ.ഇ. സ്റ്റേറ്റ് സെക്രടറി ഹാരിസ് ബാഖവി കടമേരി ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധന്‍ ഡോ. കെ.കെ. മുരളീധരന്‍ 'മാനസികാരോഗ്യവും പ്രവാസികളും' എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നടത്തി. സിംസാറുല്‍ ഹഖ് ഹുദവി 'വ്യക്തിത്വ രൂപവത്കരണം ഇസ്‌ലാമില്‍ ' എന്നവിഷയത്തിലും പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സുന്നി സെന്റര്‍ റിലീഫ് ചെയര്‍മാന്‍ റഫീഖ് ഹാജി, അഷ്‌റഫ്‌ പി വാരം, ഷമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ഇരിവേരി സ്വാഗതവും മുഹമ്മദ്‌ അലി ഫൈസി കാലടി നന്നിയും പറഞ്ഞു.