Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആദര്‍ശ പ്രചാരണത്തിന് ജില്ലയില്‍ ആറായിരം പ്രതിനിധികള്‍ വാദീതൈ്വബ അംഗങ്ങളുടെ ജില്ലാ സംഗമം 21.ന്

മലപ്പുറം: അഹ്‌ലുസ്സുന്നയുടെ ആദര്‍ശ പ്രചരണത്തിന് ജില്ലയില്‍ സുന്നി യുവജന സംഘത്തിന് കീഴില്‍ ആറായിരം സന്നദ്ധ പ്രവര്‍ത്തകരെ സജ്ജീകരിച്ചു. സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തു തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അറുപത് വീതം വാദീതൈ്വബ അംഗങ്ങളിലൂടെ പ്രവാചകരും സ്വഹാബത്തും പ്രചരിപ്പിച്ച ആശയങ്ങളെ വീഴ്ച വരാതെ പ്രചരിപ്പിക്കും. 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തിന്റെ വിവിധ ഭാഗങ്ങള്‍ 21 ന് വേങ്ങരയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കും. പൈതൃകം, ആശയം, കൂട്ടായ്മ, ആത്മീയം സെഷനുകളില്‍ 'ആമില' അംഗങ്ങള്‍ക്ക് പരിശീലനവും ഉത്‌ബോധനവും നല്‍കും. റബീഉല്‍ അവ്വല്‍ മാസത്തില്‍ വിപുല പരിപാടികളോടെ മീലാദ് കാമ്പയിന്‍ നടത്തും. ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം സെക്രട്ടറിമാരുടെ യോഗം പദ്ധതികള്‍ക്ക് രൂപം നല്‍കി. സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ടി.പി സലീം എടക്കര, സി.കെ ഹിദായത്തുല്ല, മുഹമ്മദലി ദാരിമി കരേക്കാട്, അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, മുഹമ്മദലി അശ്‌റഫി, നാസ്വിറുദ്ദീന്‍ ദാരിമി ചീക്കോട്, പി.കെ ലത്തീഫ് ഫൈസി, മജീദ് ദാരിമി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, എ അശ്‌റഫ് മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.