Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി യുവജന സംഘത്തിന് നാല് പുതിയ ഭാരവാഹികള്‍

കാസര്‍ഗോഡ്: സംസ്ഥാന സുന്നി യുവജന സംഘം കമ്മിറ്റിയില്‍ ഒഴിവുണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് വൈസ് പ്രസിഡണ്ടുമാരായി മെട്രോ മുഹമ്മദ് ഹാജിയെയും ഖത്തര്‍ ഇബ്രാഹീം ഹാജിയെയും പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നോമിനേറ്റ് ചെയ്തു. ശറഫുദ്ദീന്‍ വെന്മെനാട് തൃശൂര്‍, എ.എ.പരീത് എറണാകുളം എന്നിവരെ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പാണക്കാട് ഹൈദര്‍ അലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
60-ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പ്രതിനിധി സംഗമത്തില്‍ ഇരുപതിനായിരം പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാതല ജാഥകള്‍, സമ്മേളനങ്ങള്‍, ആദര്‍ശ പ്രഭാഷണങ്ങള്‍ നടത്തും. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളെത്തും. വര്‍ക്കിംഗ് കണ്‍വീനര്‍ കുമ്പള ഖാസിം മുസ്‌ലിയാര്‍ നന്ദി പറഞ്ഞു