Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വേങ്ങര മണ്ഡലം ആമില സംഗമം 29 ന്

മലപ്പുറം: വേങ്ങര മണ്ഡലം വാദീതൈ്വബ ആമില സംഗമം നവംബര്‍ 29 വെള്ളി രണ്ട് മണിക്ക് വേങ്ങര വ്യാപര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ നിന്ന് തെരഞ്ഞടുത്ത 360 ആമില അംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ 'സന്നദ്ധ സേവനം, അറിയേണ്ടതും തിരുത്തേണ്ടതും' 'ഔന്ന ത്യത്തിന്റെ രാജപാത' എന്നീ വിഷങ്ങളില്‍ സത്താര്‍ പന്തല്ലൂര്‍, സാലിം ഫൈസി കൊളത്തൂര്‍ സംസാരിക്കും. കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ തുടങ്ങിയ ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. അംഗങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അറിയിച്ചു.