Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്ത്രീത്വത്തിന് ഇസ്‌ലാം പൂര്‍ണ പരിരക്ഷ നല്‍കുന്നു- സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: സ്ത്രീത്വത്തിന് ഇസ്‌ലാം പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും സമീപകാലത്തുയര്‍ന്നുവന്ന വാദഗതികള്‍ നിരര്‍ഥകമാണെന്നും സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിങ്ങളി ല്‍നിന്നുപോലും ചിലര്‍ ഇസ്‌ലാമിനെ സ്ത്രീവിരുദ്ധരായാണ് മുദ്രകുത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന അവകാശങ്ങള്‍ മനസ്സിലാക്കാത്ത ഇക്കൂട്ടര്‍ ആസൂത്രിതമായി പ്രചാരണങ്ങള്‍ നടത്തുകയാണെന്നും തങ്ങള്‍ പറഞ്ഞു. 
മമ്പുറം നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പര നാലാംദിവസം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, വി.പി. അബ്ദുല്ലക്കോയ തങ്ങള്‍, ഹസ്സന്‍കുട്ടി ബാഖവി, എ.പി. മുസ്തഫ ഹുദവി അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.