Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം

മട്ടന്നൂര്‍: കാവുംപടി ശംസുല്‍ ഉലമ സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.കെ.അലി അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായി. മുഹമ്മദ് റഹ്മാനി തരുവണ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് വലിയഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസറുദ്ദീന്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. സലീം ഫൈസി ഇര്‍ഫാനി സ്വാഗതവും കെ.വി.ദാവൂദ് നന്ദിയും പറഞ്ഞു.