ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പികുന്ന "സര്‍ഗലയം 2013"ന്റെ സ്വാഗത സംഘം നാളെ ദേര സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് നടക്കും. ഡിസംബര്‍ 27 വെള്ളി രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വെച്ചാണ് സര്‍ഗലയം നടക്കുന്നത്. 45 ഇനങ്ങളിലായി സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗത്തില്‍ 500 ഓളം കലാപ്രതിഭകള്‍ മാറ്റുരക്കും. നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.





