മലപ്പുറം: എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓര്‍ഗാനെറ്റ് പദ്ധതിയുടെ പ്രീ ലോഞ്ചിംഗും ലീഡ് ട്രൈനിംഗ് പ്രോഗ്രാമിന്റെ സംസ്ഥാന തല ഉല്‍ഘാടനവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി മേഖലയിലെ മൂന്നിയൂര്‍ പാറക്കടവ് ഇര്‍ശാദുസ്സ്വിബ്‌യാന്‍ മദ്രസ്സ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡന്റ് സുലൈമാന്‍ ഫൈസി കൂമണ്ണ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കൗണ്‍സിലര്‍മാക്കായി സംസ്ഥാനത്തിനകത്തും പുറത്തുമായി ആറ് കേന്ദ്രങ്ങളിലായി നടന്ന ഓര്‍ഗാനെറ്റ് ഓറിയന്റേഷന്‍ ക്യാമ്പിന്റെ തുടര്‍ച്ചയായാണ് മേഖലാ തലത്തില്‍ ലീഡ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 175 മേഖലയിലും ഈ വര്‍ഷം തന്നെ ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിക്കും
ഓര്‍ഗനെറ്റ് ഡയറക്ടര്‍ റഹീം മാസ്റ്റര്‍ ചുഴലി, ട്രൈനര്‍മാരായ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഹമ്മദ് വാഫി ഫൈസി കക്കാട്, അബ്ദുല്‍ ഹമീദ് ബാവ കുന്നുമ്മല്‍, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സെടുത്തു.
മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി പുളിക്കല്‍ സ്വാഗതവും അലി മാസ്റ്റര്‍ കൊടിഞ്ഞി നന്ദിയും പറഞ്ഞു





