വളാഞ്ചേരി : 'പൂര്‍വ്വീക മഹത്വത്തില്‍ നിന്ന് പുതുസ്പന്ദനങ്ങള്‍ക്കായി'എന്ന പേരില്‍
ചരിത്ര സ്മൃതികള്‍ അയവിറക്കി കലോത്സവ നഗരിയിലൊരുക്കിയ പച്ചിലക്കൂടാരം ശ്രദ്ധേയമായി. മര്‍ക്കസ് ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് പിജി, ഡിഗ്രി, ഫൈനല്‍ വിദ്യാര്‍ത്ഥിക ള്‍ചേര്‍ന്നൊരുക്കിയ ചിത്ര പ്രദര്‍ശനം പഴയകാലമുസ്ലിം പ്രതാപത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നു. ചരിത്രസ്മൃതികള്‍ നിലനില്‍ക്കുന്ന ബൈതുല്‍മുഖദ്ദസിന്റെ രൂപത്തിലാ ണ്കൂടാരം നിര്‍മ്മിച്ചിട്ടുള്ളത് .
ഫിഖ്ഹ്‌സെമിനാര്‍:
ഒരിടത്ത് പലതവണ ജുമുഅ എന്ന വിഷയത്തില്‍ നടന്ന ഫിഖ്ഹ് സെമിനാ ര്‍വാഫി കലോത്സവ വേദിക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള പണ്ഢിത ചര്‍ച്ചയായി മാറി.
വിവിധ കാരണങ്ങളാ ല്‍ഒന്നിലധികം ജുമുഅ അനിവാര്യമാകാറുണ്ട്. അത്തരം സാഹചര്യങ്ങളി ല്‍ഒരിടത്ത് വെച്ച്തന്നെ ഒന്നിലധികം ജുമുഅ സാധ്യമാണെന്ന് ആധികാരിക ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ വെളിച്ചത്തി ല്‍സെമിനാ ര്‍അഭിപ്രായപ്പെട്ടു.
നഗരങ്ങളി ല്‍വെള്ളിയാ ഴ്ചഎത്തി പ്പെടുന്ന പലര്‍ക്കും ജുമുഅ നഷ്ടപ്പെടാറാണ് പതിവ്. ഒരുപാ ട്മസ്ജിദുകളു ണ്ടെങ്കിലുംഒ രേസമയത്ത് എല്ലാ സ്ഥലത്തും ജുമുഅ നടക്കുന്നതിനാ ല്‍എത്തിപ്പെടാന്‍ പ്രയാസ പ്പെടുന്നവര്‍ക്ക് ഏറെ പ്രത്യാശ നല്‍കുന്നതാണീ സെമിനാര്‍. ലുഖ്മാന്‍ വാഫി അല്‍ അസ്ഹരി കോഡൂര്‍, ഖുബൈബ് വാഫി ചെമ്മാട്, അബ്ദുല്‍ഹക്കീം വാഫി വള്ളിക്കാപ്പറ്റ, അന്‍സിഫ് വാഫി മതിലകം, ഇസ്മാഈ ല്‍വാഫി രാമപുരം, റാഫി വാഫി കാവനൂ ര്‍എന്നിവര്‍ പങ്കെടുത്തു. സലാം ഫൈസി എടപ്പാള്‍ മോഡറേഷന്‍ നിര്‍വ്വഹിച്ചു.
ആവേശമായി അറബി അക്ഷരശ്ലോകം:
വാഫി കലോത്സവത്തി ന്റെആദ്യ സ്റ്റേജിനമായ അറബി അക്ഷരശ്ലോകം ആവേശമായി. പതിനാറ് കോളേജുകള്‍ പങ്കെടുത്ത മത്സരത്തി ല്‍വളാഞ്ചേരിമര്‍ക്കസ് ഒന്നും പൂക്കിപ്പറമ്പ് ഹൈദ്രൂ സ്മുസ്ലിയാര്‍ആന്റ്ആ ര്‍ട്‌സ്‌കോളേജ് രണ്ടും തൂത വാഫി കോളേ ജ്മൂന്നാം സ്ഥാനവും നേടി. രണ്ടുമണിക്കൂറോളം നീണ്ടു നിന്ന മത്സരത്തില്‍ 89 കവിതകള്‍ ചൊല്ലിയ സ്വാദി ഖ്മറ്റത്തൂരാണ് നാ ളിമുല്‍അഅ്‌ളം.




