കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സമസ്ത ട്രഷററും ഇസ്‌ലാമിക പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന്റെ ഉടമയുമായ പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ-ദുആ സംഗമം മടവൂര്‍ ജാമിഅ അശ്അരിയ്യയില്‍ വെച്ച് സംഘടിപ്പിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ഹനീഫ് റഹ്മാനി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റര്‍ മുട്ടാഞ്ചേരി, സയ്യിദ് ഹമീദലി തങ്ങള്‍, ജാഫര്‍ വാണിമേല്‍, ത്വയ്യിബ് കുയ്‌തേരി, ശാഹിദ് അലി കോഴിക്കോട്, സഫീര്‍ പേരാമ്പ്ര, ഫാറൂഖ് കളരാന്തിരി, സയ്യിദ് അക്‌റമലി തങ്ങള്‍, റാഷിദ് ഓമശ്ശേരി, മുസ്തഫ പുത്തൂര്‍, മുഹ്‌സിന്‍ ചെറുവാടി സംസാരിച്ചു.





