തിരൂരങ്ങാടി: 2014 ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപികരണ യോഗം നാളെ (30/ 11 /2013) ഉച്ചക്ക് രണ്ടിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.
ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി, ജനറല്‍ ബോഡിയംഗങ്ങളും ഹാദിയ, എസ്. എം. എഫ് ജില്ലാ കമ്മിറ്റി, എസ്. വൈ. എസ്, , എസ്. കെ. എസ്. എസ്. എഫ് തുടങ്ങി സമസ്തയുടെയും പോഷകഘടകങ്ങളുടെയും തിരൂരങ്ങാടി മേഖലയിലെ പ്രവര്‍ത്തകരും എസ്. കെ. ജെ. എം റെയിഞ്ച് ഭാരവാഹികളും രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.





