Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദര്‍സ്-അറബിക് കോളേജ് സര്‍വേ സംഘടിപ്പിക്കുന്നു

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി സംസ്ഥാനത്തെ ദര്‍സ് അറബിക് കോളേജുകളുടെ സര്‍വേ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ദര്‍സ്-അറബിക് കോളേജുകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കും.
കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തോളം പഴക്കമുള്ളവയാണ് പള്ളി ദര്‍സുകള്‍.പ്രവാചകന്‍ മദീനയില്‍ തുടങ്ങി വെച്ച ഇസ്‌ലാമിക വിജ്ഞാന പ്രസരണ രീതി കേരളീയ മുസ്‌ലിംകളും നൂറ്റാണ്ടുകളായി സ്വീകരിച്ചു വരൂന്നു.പള്ളി ദര്‍സുകളുടെ പരിഷ്‌ക്കരിച്ച രീതിയാണ് അറബിക് കോളേജുകള്‍.മുഴുവന്‍ സ്ഥാപനങ്ങളിലും വ്യത്യസ്ഥ പാഠ്യപദ്ധതികളാണ് സ്വീകരിച്ചു വരുന്നത്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ-മേഖലാ കമ്മറ്റികള്‍ മുഖേനെയാണ് സര്‍വ്വേ പൂര്‍ത്തിയാക്കുന്നത്.2014 ജനുവരിയില്‍ സര്‍വ്വേ പൂര്‍ത്തിയാവും.സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 1ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും.
യോഗത്തില്‍ റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു.സി.പി ബാസിത് ചെമ്പ്ര,         സയ്യിദ് ഫാരിസ് തങ്ങള്‍, ജുറൈജ് കണിയാപുരം, ഉവൈസ് ആലപ്പുഴ,       ജുറൈജ് കണിയാപുരം, ത്വയ്യിബ് കുയ്‌തേരി, ലത്വീഫ് എറണാകുളം, റാഫി മുണ്ടംപറമ്പ് പ്രസംഗിച്ചു.