Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും ദിക്ര്‍ മജ്‌ലിസും ഞായറാഴ്ച

വെങ്ങപ്പള്ളി: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ട്രഷററായിരുന്ന പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണവും ദിക്ര്‍ മജ്‌ലിസും ഡിസംബര്‍ 1 ഞായര്‍ 6.30 ന് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും.
സമസ്ത നേതാക്കളായ കെ ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, സയ്യിദ് ശിഹാബുദ്ദീന്‍ വാഫി തുടങ്ങിയവര്‍ പങ്കെടുക്കും.
പിണങ്ങോട് അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.