Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. റബീഅ് കാമ്പയിന്‍: ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെ

കോഴിക്കോട്: മുത്ത് നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ സംസ്ഥാന വ്യാപകമായി  റബീഅ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ജനുവരി 2 ന് തിരുവനന്തപുരത്ത് നടക്കും. കാമ്പയിന്റെ ഭാഗമായി ദേശീയ സെമിനാര്‍, മുന്‍തദല്‍ ഹദീസ്, സ്‌നേഹ സായാഹ്‌നം, അക്കാദമിക് ഡയലോഗ്, ആത്മീയപ്രഭാഷണം, സീറത്തുന്നബി ജല്‍സ, സ്‌നേഹസന്ദേശ പ്രയാണം,  മന്‍ഖൂസ് മൗലിദ് സദസ്സ് , പേപ്പര്‍ പ്രസന്റേഷന്‍,  പ്രബന്ധ-കവിതാ രചനാ മത്സരം, ബ്ലോഗിംഗ് മത്സരം, ക്വിസ് മത്സരം,  ലഘുലേഖ-പാംലെറ്റ് വിതരണം, പുസ്തക പ്രദര്‍ശനം,  ഹദീസ് പ്രദര്‍ശനം, സമാപന സംഗമം എന്നീ പരിപാടികള്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഓണംമ്പള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.