കാഞ്ഞങ്ങാട്:പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ബദിയടുക്ക,മുള്ളേരിയ,ചെര്‍ക്കള എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ഉത്തര ഏരിയാ സമ്മേളനം ഇന്ന്(ചൊവ്വ)ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കളമദ്രസയില്‍ വെച്ച് നടക്കും.
പരിപാടിയില്‍ ഹാഷിം ദാരിമി ദേലമ്പാടിഅധ്യക്ഷത വഹിക്കും.ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ദീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,ഹാരിസ്ദാരിമി ബെദിര,മുനീര്‍ ഫൈസി ഇടിയടുക്ക,സുബൈര്‍ ദാരിമി പൈക്ക,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,മൊയ്തീന്‍ ചെര്‍ക്കള്,സിദ്ദീഖ്‌ബെളിഞ്ചം,തുടങ്ങിയവര്‍ പ്രസംഗിക്കും.മേഖലകളിലെ ശാഖയുടേയും ക്ലസ്റ്ററിന്റെയും പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറി,ട്രഷറര്‍,വര്‍ക്കിംഗ് സെക്രട്ടറി എന്നിവരും മേഖലാ കൗണ്‍സിലര്‍മാരുംപ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കണം.




