കാഞ്ഞങ്ങാട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന തെക്കന്‍ ഏരിയാ പ്രതിനിധി സമ്മേളനം സൗത്ത് ചിത്ത്ാരി് മദ്രസയില്‍ വെച്ച് നടന്നു. പരിപാടി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോടിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ. എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുബാറക് അസൈനാര്‍ ഹാജി, കെ.യു. ദാവൂദ് ഹാജി,ബഷീര്‍ വെള്ളിക്കോത്ത്, യൂനസ് ഫൈസി കാക്കടവ്, റഷീദ് ഫൈസി ആറങ്ങാടി, ശമീര്‍ മൗലവി കുന്നുങ്കൈ, യൂസുഫ് ആമത്തല, അബ്ദുല്ല ദാരിമി തോട്ടം ,ശറഫുദ്ധീന്‍ കുണിയ,അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാടി, ജാബിര്‍ ഹുദവി, അഷ്‌റഫ് ഫൈസി, തുടങ്ങിയവര്‍ സംബന്ധിച്ചു.





