Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്.ശാഖാ തല മുന്നൊരുക്കം പരിപാടി 20 വരെ

 കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ. എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ശാഖാ തലത്തില്‍ സംഘടിപ്പിക്കേണ്ട മുന്നൊരുക്കം പരിപാടിയും രാഷ്ട്ര രക്ഷക്ക് സൗഹൃതത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 ന് പെര്‍ളയില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായുള്ള ജാലിക വിചാരം പരിപാടിയും ഒരുമിച്ച് ജനുവരി 20 ന് മുമ്പ് ജില്ലയിലെ എല്ലാ ശാഖകളിലും സംഘടിപ്പിക്കുകയും ജില്ലയില്‍ നിന്നുള്ള സര്‍ക്കുലര്‍ മേഖലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് വാങ്ങി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.