Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് ട്രെയിനര്‍മാരായി 214 പേര്‍; പട്ടിക പ്രസിദ്ധീകരിച്ചു

കൊണ്ടോട്ടി: ഈവര്‍ഷം ഹജ്ജ് അപേക്ഷകരെ സഹായിക്കാന്‍ ട്രെയിനര്‍മാരുടെ വന്‍ സംഘം. 214 പേരെയാണ് സംസ്ഥാനകമ്മിറ്റി ഹജ്ജ് ട്രെയിനര്‍മാരായി തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം 115 ഹജ്ജ്‌ ട്രെയിനര്‍മാരാ ണു ണ്ടായിരുന്നത്. 
ഈവര്‍ഷം അപേക്ഷകരുടെ എണ്ണം കൂടുമെന്ന് വിലയിരുത്ത പ്പെട്ടതിനെത്തുടര്‍ന്നാണ് 99 പേരെക്കൂടി അധികം തിരഞ്ഞെടുത്തത്. ഹജ്ജ് അപേക്ഷകള്‍  തെറ്റുകൂടാതെ പൂരിപ്പിക്കാന്‍ സഹായിക്കുകയും രേഖകള്‍ തയ്യാറാക്കാന്‍ സഹായിക്കുകയുമാണ്  ട്രെയിനര്‍മാരുടെ ഉത്തരവാദിത്വം. 
കഴിഞ്ഞാല്‍ തിരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് യഥാസമയം ഹജ്ജ്കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും  ട്രെയിനര്‍മാര്‍ മുഖേനയാണ്. 500ഓളം പേര്‍ അപേക്ഷ നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.