കാസര്‍കോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14ന് ചെര്‍ക്കള വാദിതൈ്വബയില്‍വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 60 കുടുംബാംഗങ്ങള്‍ക്ക് മൂന്നുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കാന്‍ എസ്.വൈ.എസ്. ജില്ലാഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.
എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ക്യാമ്പ് സൈറ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു. ചന്തേര പൂക്കോയ തങ്ങള്‍ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹീം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ജില്ലാ സ്വാഗതസംഘം ട്രഷറര്‍ ഖത്തര്‍ അബ്ദുല്ല ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഇ.പി. ഹംസത്തുസ്സഅദി, എന്‍.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പരിക്ക, എസ്.പി. സലാഹുദ്ദീന്‍, റഷീദ് ബെളിഞ്ചം, ഹാഷിം അരിയീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




