Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ 51-ാം വാര്‍ഷികം സയ്യിദ് ഹൈദരലി തങ്ങള്‍ ഇന്ന് പതാക ഉയര്‍ത്തും

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു  നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍  സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബഹു യു.ടി.ഖാദര്‍ സാഹിബ് ഉദ്ഘാടനവും എം. പി. എം.ഐ ഷാനവാസ് എം.പി. മുഖ്യാതിഥിയു മായിരിക്കും. എം.പി. അബ്ദുസ്സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന് സമാപനം കുറിക്കും.