പട്ടിക്കാട്: സമൂഹത്തെ നന്മയിലേക്കടുപ്പിക്കാന്‍ നല്ലവരുമായി ഹൃദയ ബന്ധമുണ്ടാക്കണമെന്നും മുന്‍ഗാമികളെ മാതൃകയാക്കി അസ്വ്ഹാബുല്‍ ബദ്‌റുമായി അടുക്കാന്‍ അവസരം നല്‍കി സമൂഹത്തെ നേര്‍വഴിക്കു നയിക്കാന്‍ പണ്ഡിതരും മഹല്ലു നേതൃത്വവും മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് ശിഹാബ് ഹൈദരലി ശിഹാബ് തങ്ങള്‍. മജ്‌ലിസുന്നൂര്‍ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രദേശങ്ങളിലും മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ആരംഭിക്കാനും തിന്മകളില്‍ നിന്നും തിന്മയുടെ ആളുകളില്‍ നിന്നും അകന്നു നില്‍ക്കക്കാനും മജ്‌ലിസുന്നൂര്‍ വഴി മഹത്വമുള്ളവരുമായി ഹൃദയബന്ധം സ്ഥാപിക്കാനും തങ്ങള്‍ ആഹ്വാനം ചെയ്തു.





