Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നവലോക വിമോചനത്തിന് നബി സ്‌നേഹ സ്വാന്തനം വേണം: എസ്.കെ.എസ്.എസ്.എഫ്.

തിരുവനന്തപുരം:  നവലോകത്തിന്റെ പുതിയ പ്രശ്‌നങ്ങളുടെ പരിഹാരം പ്രവാചകന്റെ കാരുണ്യ  സ്പര്‍ശമുള്ള ദര്‍ശനങ്ങളാണെ് എസ്.കെ. എസ്.എസ്.എഫ്. പ്രമേയത്തിലൂടെ ആവശ്യപ്പെ'ു.  സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാനുള്ള ശ്രമത്തില്‍ നി്ന്ന്   കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം, സ്ത്രീ അപമാനിക്കപ്പെടരുത്, കൊലപാതകങ്ങള്‍ ഇല്ലായ്മ ചെയ്യണം, പ്രശ്‌ന കലുശിതമായ സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങളാണ് പരിഹാരം. ജീവന്‍ തുടിക്കു എന്തിനോടും കാരുണ്യം കാ'ുത് വരെ ഒരാള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവില്ലൊണ് പ്രവാചകന്‍ പഠിപ്പിച്ചത്. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന് ഏറ്റവും ആവശ്യം മരങ്ങള്‍ ന'ുപിടിപ്പിക്കലാണ് എ് ആദ്യം പറഞ്ഞ പരിസ്ഥിതി സ്‌നേഹി മുഹമ്മദ് നബി (സ്വ) യാണ്. വെ'ിപ്പിടിക്കലുകള്‍ വരെ ന്യായീകരിക്കപ്പെടുകയും സ്ത്രീകളും കു'ികളും ഉള്‍പ്പടെ ലക്ഷങ്ങള്‍ വധിക്കപ്പെടുകയും ചെയ്യു പുതിയ കാലത്ത്, നബി (സ്വ) യുടെ യുദ്ധ നീതി പോലും പഠിക്കപ്പെടേണ്ടതുണ്ട്. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റബീഅ് കാമ്പയിന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്ര'റി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി. കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ജയ്ഹിന്ദ് സി.ഇ.ഒ. കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജന.സെക്ര'റി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എിവര്‍ പ്രമേയഭാഷണം നടത്തി. റബീഅ് കാമ്പയിന്‍ കവീനര്‍ ഡോ. കെ.ടി. ജാബിര്‍ ഹുദവി ആമുഖ ഭാഷണവും സംഘാടക സമിതി കവീനര്‍ ഷാനവാസ് കണിയാപുരം ഉപസംഹാരവും നടത്തി. 
പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുള്ള കുണ്ടറ, അബ്ദുസ്സലാം ദാരിമി ചിളവക്കല്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, നസീര്‍ ഖാന്‍ ഫൈസി, ബീമാപള്ളി റഷീദ്, കലാ പ്രേമി ബഷീര്‍, ഹസ്സന്‍ ആലങ്കോട്, ഫഖറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, ഹാഷിം തൊടിയില്‍, ഹാറൂന്‍ വള്ളക്കടവ്, സലാം വേളി, ഷമീര്‍ പെരിങ്ങമല, ഡോ.താജുദ്ദീന്‍ മാനി, ഷാജുദ്ദീന്‍ ചിറക്കല്‍, ഫാറൂഖ് ബീമാപള്ളി, അന്‍സാര്‍ ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.