Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത പ്രസിഡന്റിന് സ്വീകരണം : സ്വാഗത സംഘമായി

ദുബൈ : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ക്ക് 2014 ജനുവരി 16 വ്യാഴം 7.30 ന് ദുബൈ നാസര്‍ സ്ക്വയര്‍ ഇഷടിക പള്ളി (അല്‍ഫുതൈം മസ്ജിദില്‍) യില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിക്ക് സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുസ്സലാം ബാഖവി (ചെയര്‍മാന്‍) കെ.ടി അബ്ദുല്‍ ഖാദര്‍ (കണ്‍ വീനര്‍) അബ്ദുന്നാസര്‍ മൗലവി , ഹൈദര്‍ അലി ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി പ്രചരണം : ഇബ്രാഹീം ഫൈസി , ഷറഫുദ്ദീന്‍ ഹുദവി ഫൈനാന്‍സ് : സൂപ്പി ഹാജി, കടവത്തൂര്‍, കെടി ഹഷീം ഹാജി മീഡിയ : മൂസക്കുട്ടി കൊടിഞ്ഞി അബ്ദുല്ല റഹ്മാനി കോര്‍ഡിനാറ്റൊര്‍ : മുസ്തഫ മൗലവി എന്നിവരെ തിരഞ്ഞെടുത്തു . ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തുന്ന കോയക്കുട്ടി ,  മുസ്ലിയാര്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ പ്രമുഖ പണ്ഡിതരും ഔഖാഫ് പ്രതിനിധികളും പങ്കെടുക്കും