തെയ്യാല: എസ്.കെ. എസ്.എസ്.എഫ് മണലിപ്പുഴ മഹല്ല്ക മ്മിറ്റിയുടെ സ്‌നേഹസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ റഹ്മാനി അധ്യക്ഷത വഹിച്ചു. സുകുമാര്‍ കക്കാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, നൂഹ് കരിങ്കപ്പാറ, പറപ്പാത്തിയില്‍ അബ്ദുറഹിമാന്‍, ഷാജി പച്ചേരി, കണിയേരി ഖാദര്‍ഹാജി, സി.പി. അലിഹാജി, സി.പി. അഹമ്മദ്കുട്ടി ഹാജി, അബൂബക്കര്‍ ഫൈസി, വി.കെ.എ. ജലീല്‍ കരിങ്കപ്പാറ, പി.കെ. ഇസ്മായില്‍, പി. മുഖ്താര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.





