Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാലിക സംഗമം നടത്തി

കാസര്‍ഗോഡ് :  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന  നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ ഭാഗമായി പെര്‍ളയില്‍ വെച്ച് നടത്തപ്പെടുന്ന  ജില്ലാ മനുഷ്യ ജാലിക വിജയിപ്പിക്കുന്നതിന്ന് വേണ്ടി എസ്.കെ. എസ്.എസ്.എഫ് ഉദുമ മേഖല കമ്മിറ്റി ജാലിക സംഗമം നടത്തി.
ഫക്രദ്ദീന്‍  ഒരവങ്കരയുടെ  അദ്ധ്യക്ഷധയില്‍ കളനാട് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്തിയ സംഘമത്തില്‍ ജില്ലാ ഓര്‍ഗനൈസിം സെക്രട്ടറി മഹമൂദ് ദേളി ഉല്‍ഘാടനം ചെയ് തു. യൂസുഫ് വെട്ടിക്കുന്ന് സ്വാഗതം പറഞ്ഞു, അബ്ദുല്ല യമാനി, അസീസ് കളനാട്, അബ്ദുല്ല കോട്ടിക്കുളം, ഖലീല്‍ ചെമ്പരിക്ക, എന്നിവര്‍ സംബന്ധിച്ചു.
ബെദിര: ജനുവരി 26ന് കാസര്‍ഗോഡ് ബദിയടുക്ക പെര്‍ളയില്‍ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ. എസ്.എസ്.എഫ് ബെദിര ശാഖ കമ്മിറ്റി ബെദിര ചുടുവളപ്പില്‍ ജാലിക സംഘടിപ്പിച്ചു. അബ്ദുസ്സലാം ചുടുവളപ്പില്‍ സ്വാഗതം പറഞ്ഞു, ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹച്ചു, ബെദിര ജമാഅത്ത് ഖത്ത്വീബ് അഹ്മ്മദ് ദാരിമി ഉല്‍ഘാടനം ചെയ്തു. ഹമീദ് ഫൈസി കൊല്ലമ്പാടി, ഫാറൂഖ് കൊല്ലമ്പാടി വിഷയാവതരണം നടത്തി, ചാല അബ്ദുല്ല, മമ്മു ചുടുവളപ്പില്‍, സാലിം ബെദിര, ശരീഫ് കരിപ്പൊടി, ഹമീദ് സി.ഐ. ചുടവളപ്പില്‍, ഇര്‍ഷാദ് ഹുദവി ബെദിര, തുടങ്ങിയവര്‍ സംബന്ധിച്ചു.