കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. അലികുട്ടി മുസ്ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശയാത്ര ഫെബ്രുവരി 9ന് ഉപ്പളയില്‍ സമാപിക്കും.
ഫെബ്രുവരി 1 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന പൈതൃക സന്ദേശയാത്ര ഫെബ്രുവരി 8 ന് കണ്ണൂര്‍ ജില്ലയിലെ പ്രയാണം പൂര്‍ത്തിയാക്കി വൈകുന്നേരം 6 മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. ഫെബ്രുവരി 9ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വെച്ച് ജില്ലാഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറുപത് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥാനായകനെ ജില്ലയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് 10.30 ന് കാഞ്ഞങ്ങാട് 11.30 ന് ചട്ടംഞ്ചാല്‍ 1.30 ന് നായന്‍മാര്‍മൂല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 4 മണിക്ക് പൈതൃക സന്ദേശയാത്ര ഉപ്പളയില്‍ സമാപിക്കും.




