Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല തൈ്വയ്ബ സ്‌പെഷല്‍മീറ്റ് സമാപിച്ചു

കാസര്‍ഗോഡ് :  'പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'  എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16  തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ് വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ എസ് വൈ എസ്. സ്‌പെഷല്‍ മീറ്റ് യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എം. എ. ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കെ.എം. അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു, ഖത്തര്‍ ബ്രാഹീം ഹാജി, പുക്കോയ തങ്ങള്‍ ചന്തേര, സി.കെ.കെ മാണിയൂര്‍, ചെര്‍ക്കളം അഹമ്മദ് മൗലവി, മുണ്ടാല്‍ ഹസൈനാര്‍ ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, എസ്. പി. സലാഹുദ്ദീന്‍, അബദുല്‍ റഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ, താജുദ്ധീന്‍ ചെമ്പരിക്ക, എം.എ ഖലീല്‍, ഹമീദ് കുണിയ, അഷറഫ് മിസ്ബാഹി, കെ.യു. ദാവൂദ്, ഇസ്മായീല്‍ മൗലവി കഞ്ഞങ്ങാട്, ബദ്‌റുദ്ദീന്‍ ചെങ്കള, ബഷീര്‍ ദാരിമി, ഹാരിസ് ദാരിമി ബെദിര, യു.സഹദ് ഹാജി, കെ.എം അബദുല്ല, ബി.എം. എ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.