Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രവാചകസ്മരണയില്‍ നബിദിനം ആഘോഷിച്ചു

മലപ്പുറം : അന്ത്യപ്രവാചകന്‍ മുഹമ്മദ്‌നബിയുടെ 1,488-ാം ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. നബിദിനം പ്രമാണിച്ച് പള്ളികളും മദ്രസകളും അലങ്കരിച്ചിരുന്നു. മഹല്ല് കമ്മിറ്റികളും സ്വാഗതസംഘങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച നബിദിന റാലിയില്‍ കുരുന്നുകളടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 
ദഫ്മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയേകി. റാലിയില്‍ അണിനിരന്നവര്‍ക്ക് പള്ളികളും മുസ്‌ലിം വീടുകളും കേന്ദ്രീകരിച്ച് മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണംചെയ്തു. 
റബീഉല്‍ അവ്വല്‍ മാസം ഒന്ന് മുതല്‍ മുഹമ്മദ് നബിയുടെ ജീവിതത്തെയും സദ്പ്രവര്‍ത്തനങ്ങളെയും പ്രവാചക സന്ദേശത്തെയും പ്രകീര്‍ത്തിക്കുന്ന മൗലീദ് പാരായണങ്ങള്‍കൊണ്ട് മസ്ജിദുകള്‍ ഭക്തിമുഖരിതമായി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പള്ളികളില്‍ സംഘടിപ്പിച്ച മൗലീദ് പാരായണങ്ങളിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സുബ്ഹി നമസ്‌കാരത്തിന്‌ശേഷം നടന്ന പതാക ഉയര്‍ത്തലോടെയാണ് വര്‍ണശബളവും ഭക്തിനിര്‍ഭരവുമായ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. മതപ്രഭാഷണങ്ങള്‍, മദ്രസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിവയും നടന്നു. 
കൊടിഞ്ഞി : ചെറുപ്പാറ ബാബുസ്സലാം മദ്രസ്സയില്‍ മുന്‍ അദ്യാപകന്‍ കോയമുഹാജിയുടെ നെത്രത്വത്തില്‍ നബിദിന റാലിയും പൊതുസമ്മേളനവും നടന്നു. പയ്യോളി ബാബുസ്സലാം മദ്രസ്സ , കടുവള്ളൂര്‍ ബാബുസ്സല്ലാം മദ്രസ്സ , കോറ്റത്തങ്ങാടി ബാബുസ്സലാം കേന്ദ്ര മദ്രസ്സ എന്നിവിടങ്ങളിലും നബിദുനാഘോഷം നടന്നു.
വേങ്ങര ടൗണ്‍ ഹയാത്തുല്‍ ഇസ്‌ലാംമദ്രസ വേങ്ങര അങ്ങാടിയില്‍ നബിദിനറാലി നടത്തി. നജാത്തുസ്വിബിയാന്‍ സെക്കന്‍ഡറി മദ്രസ മാട്ടില്‍, ദാറുല്‍ഹുദാ മദ്രസ പറമ്പില്‍പടി, തന്‍വീറുല്‍ ഇസ്‌ലാംമദ്രസ കച്ചേരിപ്പടി, ത്വരീഖത്തുല്‍ മുഹമ്മദിയ മദ്രസ ചേറ്റിപ്പുറംമാട്, കൗഖബുല്‍ ഹുദാ സുന്നിമദ്രസ വേങ്ങര ടൗണ്‍ എന്നിവിടങ്ങളില്‍ നബിദിന റാലികള്‍ നടന്നു. ഊരകത്ത് ഷംസുല്‍ ഇസ്‌ലാം മദ്രസ കാതത്തോട്, ഇയാസുത്തുള്‍ മദ്രസ യാറംപടി, മുഹമ്മദിയ മദ്രസ പുത്തന്‍പീടിക, നൂറുല്‍ ഇസ്‌ലാം മദ്രസ നെല്ലിപ്പറമ്പ് എന്നിവിടങ്ങളില്‍ റാലി നടന്നു. പറപ്പൂര്‍ പുഴച്ചാല്‍ സിറാജുല്‍ഹുദാ സെക്കന്‍ഡറി മദ്രസ, അല്‍ഹുദാ സുന്നിമദ്രസ ഇല്ലിപുലാക്കല്‍, ഹിയാത്തുല്‍ ഇസ്‌ലാം മദ്രസ കല്ലക്കയം, ബിദായത്തുല്‍ ഹിദായ മദ്രസ കുറ്റിത്തറമ്മല്‍ എന്നിവിടങ്ങളില്‍ നബിദിനം ആഘോഷിച്ചു. കണ്ണമംഗലത്ത് ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്രസ അച്ചനമ്പലം, നുസ്രത്തുല്‍ സുബിയാന്‍ മദ്രസ പടപ്പറമ്പ് എന്നിവിടങ്ങളില്‍ റാലിയും അന്നദാനവും നടന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ പുളിയംപറമ്പ് സിഗ്ബത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷത്തില്‍ എം.വി. അബ്ദുള്‍കരീം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മൗലീദ് പാരായണത്തിന് സി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എം. കുഞ്ഞാപ്പു, അലവി മുസ്‌ലിയാര്‍, യമാനി, റാഷിദ് ഹുദവി, കാലടി കരീം, മുസ്തഫഹുദവി, സി. മുഹമ്മദാലി എന്നിവര്‍ നേതൃത്വംനല്‍കി. 
മോങ്ങം: മോങ്ങം ഇര്‍ഷാദുസ്സ്വിബിയാന്‍ മദ്രസ, ഉമ്മുല്‍ ഖുറാ മസ്ജിദ് എന്നിവയുടെ നേതൃത്വത്തില്‍ നബിദിനറാലി നടത്തി. മധുരപലഹാരവിതരണവും സംഘടിപ്പിച്ചു. മോങ്ങം: അത്താണിക്കല്‍ ഷിഹാബുല്‍ ഉലൂം മദ്രസ്സയുടെ നേതൃത്വത്തില്‍ നബിദിനത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍, റാലി എന്നിവനടത്തി. ഖുബ്ബുറസൂല്‍ പ്രഭാഷണവും ഉണ്ടായിരുന്നു. മോങ്ങം: വള്ളുവമ്പ്രം സിറാജുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തില്‍ നബിദിനറാലിയും പ്രഭാഷണവും സംഘടിപ്പിച്ചു. മോങ്ങം: നബിദിനത്തില്‍ പൂക്കോട്ടൂര്‍ ബാബുല്‍ ഉലൂം മദ്രസ മുണ്ടിത്തൊടിക, പൂക്കോട്ടൂര്‍ ടൗണ്‍ മദ്രസ എന്നിവയുടെ നേതൃത്വത്തില്‍ പള്ളിപ്പടി, അറവങ്കര എന്നിവിടങ്ങളിലേക്ക് റാലി സംഘടിപ്പിച്ചു. കുട്ടികളുടെ കലാരിപാടികളും മധുരവിതരണവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. മോങ്ങം: വള്ളുവമ്പ്രത്ത് വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ നബിദിന റാലിക്ക് സ്വീകരണവും കുട്ടികളുടെ കലാപരിപാടികളും നടത്തി
നരിക്കുനി: പന്നിക്കോട്ടൂര്‍ ദാറുസ്സലാം മദ്രസ്സയുടെ ഒരാഴ്ചത്തെ നബിദിനാഘോഷം പൊതു സമ്മേളനത്തോടെ സമാപിച്ചു. വിവിധ ദിനങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ മുത്തലിബ് ദാരിമി പാലങ്ങാട്, സ്വാലിഹ് നിസാമി എളേറ്റില്‍, മുദസിര്‍ ഫൈസി മലയമ്മ, അലി ഫൈസി എടക്കര, പി.പി. ജലീല്‍ ബാഖവി പാറന്നൂര്‍, എ.ടി. മുഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. നബിദിന റാലിയില്‍ മദ്രസ്സാ വിദ്യാര്‍ഥികളും രക്ഷിതാക്കളും ദഫ്‌സംഘവും അണിനിരന്നു. പി.സി. അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു
പൊതുസമ്മേളനം ഉസ്സയിന്‍ മുസ്ല്യാര്‍ ഒഴലക്കുന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് ബാഖവി മങ്ങാട്, എന്‍, പി, മൊയ്തീന്‍ കുഞ്ഞി, പി.സി. മുഹമ്മദ് മുസ്ല്യാര്‍, പി.ടി.കെ. മരക്കാര്‍ ഹാജി, കെ.കെ. അബ്ദുറഹ്മാന്‍, പി.സി. ആലിഹാജി, എന്‍.കെ. മുഹമ്മദ് മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. . പി.ടി.കെ. സിറാജുദ്ദീന്‍ സ്വാഗതവും എം.പി.സി. ശുക്കൂര്‍ നന്ദിയും പറഞ്ഞു.
 വെങ്ങപ്പള്ളി: 'ആത്മബോധത്തിനൊരു തിരുപ്പിറവി' എന്ന പ്രമേയത്തില്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥി യൂണിയന്‍ സിയാസ മീലാദ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉദ്ഘാടനംചെയ്തു. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍, മൂസ ബാഖവി, ഹാരിസ് ബാഖവി കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ. സുലൈമാന്‍ മൗലവി, പി.കെ. അബ്ദുള്‍അസീസ്, സി. ഹംസ മേലാറ്റൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, മുഹമ്മദ് ആറ്റുവാള്‍, അബ്ദുസലാം എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ബീരാന്‍കുട്ടി ബാഖഫി, അബ്ദുള്ളക്കുട്ടി ബാഖവി, ഇബ്രാഹിം ഫൈസി, മുഹമ്മദ് കുട്ടി ഹൈത്തമി എന്നിവര്‍ നേതൃത്വം നല്കി.
മുക്കം: കാരശ്ശേരി ഹിദയസ്സീബിയാന്‍ മദ്രസയില്‍ ഖാസി ടി.പി. മുഹമ്മദ് ശരീഫ് അന്‍വരി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എം.അബ്ദുള്‍ മജീദ് അധ്യക്ഷതവഹിച്ചു. യു.പി.സി. മുഹമ്മദ് മുസ്‌ല്യാര്‍, നടുക്കണ്ടി അബൂബക്കര്‍, ചാലില്‍ ബീരാന്‍കുട്ടി ഹാജി, ഇ.കെ. മമ്മത്ഹാജി, വി.പി. അബ്ദുറഹിമാന്‍, എന്‍.പി. കാസിം എന്നിവര്‍ പ്രസംഗിച്ചു.
പൂളപ്പൊയില്‍ നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയുടെ ഘോഷയാത്രയ്ക്ക് എ.എം.അഹമ്മദ്കുട്ടി ഹാജി, അബ്ദുള്ള, അബുഹാജി, കെ.എല്‍. അഹമ്മദ്കുട്ടി മുസ്‌ല്യാര്‍, പി.സി. സലീം എന്നിവര്‍ നേതൃത്വം നല്‍കി. 
ആനയാംകുന്ന് നുസ്രത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. മോയിന്‍ ഹാജി, ടി.എം. ഇസ്മായില്‍, എന്‍.പി. ഇബ്രാഹിം, വി. മോയിമോന്‍ ഹാജി, ടി.ടി. ഇത്താലുട്ടി ഹാജി, രിഫാഇ തങ്ങള്‍ തയ്യടി, സി. മുജീബ്, കുഞ്ഞാലി മമ്പാട്ട്, ടി.എം. മുഹമ്മദ് നൗഫല്‍, കെ.കെ. സഈദ് എന്നിവര്‍ പ്രസംഗിച്ചു.
ആനയാംകുന്ന് നൂറുല്‍ഹുദാ മദ്രസയില്‍ അബ്ദുറഹിമാന്‍ ഫൈസി, കെ. ബഷീര്‍, ഹസ്സന്‍ ഫൈസി, വി.എം. ഉസ്സന്‍കുട്ടി, എം.സി. ബീരാന്‍കുട്ടി, ചൊടുവണ്ണി അബാസ് എന്നിവര്‍ നേതൃത്വം നല്‍കി.
 താഞ്ഞിലോട് ജുമാമസ്ജിദില്‍ വി. അബ്ദുള്‍റഹ്മാന്‍ പതാക ഉയര്‍ത്തി. ഖതീബ് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ. കുഞ്ഞീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഹംസ, ഇ.ടി. ഹംസ, വി. ഹംസ, എ.കെ. അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 മുണ്ടക്കൈ ജുമാമസ്ജിദില്‍ മഹല്ല് പ്രസിഡന്റ് കെ. അബ്ദുള്‍സലാം പതാക ഉയര്‍ത്തി. ഖതീബ് ഇബ്രാഹിം ദാരിമി, സെക്രട്ടറി റസാഖ്, കെ. അലി എന്നിവര്‍ നേതൃത്വം നല്‍കി. തരണിയില്‍ മഹല്ല് പ്രസിഡന്റ് ബീരാന്‍ പടിക്കല്‍ പതാക ഉയര്‍ത്തി. ഇമാം അലി മൗലവി ഉദ്ഘാടനം ചെയ്തു. അയമു പാറമ്മല്‍, അബ്ദുസലാം, പി. അബ്ദു, പി. ഷമീര്‍, സി.എ. അബ്ദുള്‍അസീസ്, എം.പി. നജീബ്, ഗഫൂര്‍ പാറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആസിഫ് വാഫി, മുഹമ്മദ് ഫൈസി, അഡ്വ. ഫാറൂഖി മുഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു.
നബിദിന യാത്രയ്ക്ക് സഹോദര സമുദായത്തിലെ യുവാക്കള്‍ നല്‍കിയ സ്വീകരണം മതസൗഹാര്‍ദം വിളിച്ചോതുന്നതായി. നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് അവര്‍ മധുരപലഹാരങ്ങളും നാരങ്ങാ വെള്ളവും നല്‍കി. ബിജുകുമാര്‍, രാജു, അനീഷ്, വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര, മണ്ഡലകാല മഹോത്സവം എന്നിവയില്‍ ഇവിടത്തെ മുസ്‌ലിം സഹോദരങ്ങളും സജീവമായി പങ്കെടുക്കാറുണ്ട്.
ചുളിക്ക ജുമാമസ്ജിദില്‍ മഹല്ല് ഉപദേശകസമിതിയംഗം എം.പി. സെയ്തലവി പതാക ഉയര്‍ത്തി. ഇമാം ഷറഫുദ്ദീന്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂനുസ്, സെക്രട്ടറി ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാളാട്: സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേരിമൂലയില്‍നിന്ന് പുത്തൂര്‍ ജുമാമസ്ജിദ് വരെ നബിദിന റാലി നടത്തി. ഇ. അബ്ദുള്‍നാസര്‍ ബാഖവി, സി. ഇബ്രാഹിം ബാഖവി, അഷ്‌റഫ് ഫൈസി, മുനീര്‍ മുസ്‌ല്യാര്‍, മുഹമ്മദ് ലത്തീഫ്, കെ.വി. കുഞ്ഞമ്മത് ഹാജി, മുക്കത്ത് അമ്മത്, വാളാടി മൊയ്തുഹാജി, കുന്നോത്ത് യൂസഫ് ഫൈസി, സി.സി. മരയ്ക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നബിദിന റാലിക്ക് ശേഷം ഉദ്‌ബോധനപ്രസംഗവും കലാപരിപാടികളും നടത്തി.
 മടക്കിമല: ഹിദായത്തുല്‍ ഇസ്‌ലാം മഹല്ലില്‍ പി.പി. സെയ്തലവി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് സുഹൈല്‍ വാഫി, ചെറുവനശ്ശേരി അബ്ദുള്‍ഖാദര്‍, പൊട്ടേങ്ങല്‍ മുഹമ്മദ്, എന്‍.ടി. മാമുക്കുട്ടിഹാജി, മാങ്കേറ്റിക്കര മുഹമ്മദാലി, വടകര മുഹമ്മദ്, പൈക്കാടന്‍ കബീര്‍, പി. സിറാജുദ്ദീന്‍, പി. സലീം, ചിറക്കല്‍ അഷറഫ്, പി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
 കണ്ണൂർ : ഉളിയില്‍ സുന്നി മജ്‌ലിസ് നബിദിനറാലി നടത്തി. റാലിക്ക് ബഷീര്‍ അഹ്‌സനി, കെ.സുബൈര്‍ സഅദി, കെ.ടി.മൂസ, ഷാജഹാന്‍ മിസ്ബാഹി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പൊതുസമ്മേളനം സി.കെ.എം.അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സുഹൈല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഉളിയില്‍ കേന്ദ്രമഹല്ല് കമ്മിറ്റി നടത്തിയ റാലിക്ക് കെ.യൂനസ് അഹ്‌സനി, ഫൈസല്‍ ഫൈസി, മുഹമ്മദ് ഫൈസി ഇര്‍ഫാനി, പി.അബ്ദുറഹ്മാന്‍, പി.കെ.ഷരീഫ്, പി.പി.സിദ്ദിഖ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ഷംസുല്‍ ഉലമാ സെന്റര്‍ ഉളിയില്‍ ടൗണ്‍ പള്ളിക്കുസമീപം മിലാദ് സംഗമം നടത്തി. റഷിദ് സഅദി ഉദ്ഘാടനം ചെയ്തു. കെ.പി.മൊയ്തീന്‍കുട്ടി, കാദര്‍ ഉളിയില്‍, പി.സി.സുബൈര്‍, മുജീബ് റഹ്മാന്‍ ആക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 പുന്നാട് മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ റാലിക്ക് കെ.വി.മായന്‍ ഹാജി, നസീര്‍ അഹമ്മദ്മദനി, സി.അഷറഫ്, പി.പി.ശുക്കൂര്‍ ഹാജി, സി.എ.ലത്തീഫ് എന്നിവര്‍ നേതൃത്വംനല്‍കി. കീഴൂരില്‍ നടന്ന റാലിക്ക് പി.കെ.ഷരീഫ്ഹാജി, ടി.അബൂബക്കര്‍ ഹാജി, വി.സലാം ഹാജി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ഇരിട്ടി ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസാ കമ്മിറ്റിയുടെ നബിദിനസമ്മേളനം മുഹമ്മദ്‌ഫൈസി ഉദ്ഘാടനം ചെയ്തു. പി.സി.എം.ബഷീര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായിരുന്നു. ഹമീദ് ദാരിമി, ഇബ്രാഹിം മുണ്ടേരി, റസാഖ് കെ.പി., പി.സക്കറിയ, പി.കെ.കാദര്‍കുട്ടി ഹാജി, കെ.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. തില്ലങ്കേരിയില്‍ അലി സഅദി, മുഹമ്മദലി മൗലവി, പി.കെ.കാദര്‍, എന്‍.മാഞ്ഞു എന്നിവര്‍ നേതൃത്വം നല്‍കി.