കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി .ഹൊസങ്കടിയില്‍ നിന്ന് ആരംഭിച്ച വടക്കന്‍ മേഖല ഹൈവേ മാര്‍ച്ച് നായകന്‍ റഷീദ് ബെളിഞ്ചത്തിന് പതാക കൈമാറി സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ ,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ തുടങ്ങിയവര്‍ സംബന്ധിച്ചു. ചന്തേരയില്‍ നിന്നും ആരംഭിച്ച തെക്കന്‍ മേഖല മാര്‍ച്ച് നായകന്‍ താജുദ്ദീന്‍ ദാരിമി പടന്നക്ക് പതാക കൈമാറി പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മുഹിയ്യദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.എസ്.വൈ.എസ്.ജില്ല ഉപാധ്യക്ഷന്‍ടി.കെ പൂകോയ തങ്ങള്‍ അധ്യക്.ത വഹിച്ചു.





