Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. മുന്നൊരുക്കം പരിപാടി ആരംഭിച്ചു.

 കാസറകോട്::പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ശാഖാ തലത്തില്‍ സംഘടിപ്പിക്കേണ്ട മുന്നൊരുക്കം പരിപാടിയും രാഷ്ട്ര രക്ഷക്ക് സൗഹൃതത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 ന് പെര്‍ളയില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ ഭാഗമായുള്ള ജാലിക വിചാരം പരിപാടിയും ആരംഭിച്ചു.മുന്നൊരുക്കം പരിപാടിയിലും ജാലികാ വിചാരത്തിലും അവതരിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി.