അൽ ഖുദ്സ് : മുസ്ലിംകളുടെ പുണ്യകേന്ദ്രമായ അൽ ഖുദ്സിലെ അൽ അഖ്സ പള്ളി തകര്ക്കാന് ഇസ്രായേല് നീക്കം. അൽ അഖ്സയെ ക്ഷേത്രമാക്കി നവീകരിക്കുമെന്ന് ഇസ്രായേല് മന്ത്രിയാണ് പ്രസ്തവന ഇറക്കിയത്.
ഇസ്രായേലിന്റെ ഭവന- കെട്ടിട- നിര്മാണ മന്ത്രി ഊരി ഏരിയല് ആണ് വിവാദ പ്രസ്താവന ഇറക്കിയത്. ഖുദ്സില് മൂന്നാമത്തെ ക്ഷേത്രമാണ് നിര്മിക്കുന്നതെന്നും ആദ്യത്തെയും രണ്ടാമത്തെയും ക്ഷേത്രങ്ങള് വര്ഷങ്ങള്ക്കുമുന്പ് തകര്ക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ആദ്യകാലത്ത് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോള് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അതിനാലാണ് നവീകരണം ആലോചിക്കുന്നതെന്നും ഏരിയല്‍ വ്യക്തമാക്കി.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് അൽ അഖ്സ. പള്ളി തകര്ക്കാനുള്ള ഇസ്രായേലരുടെ നീക്കം അപലപനീയമാണെന്നും അറബ് ഇസ്ലാം ചരിത്രത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്നും ഫലസ്തീനികള് ആരോപിച്ചു. സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനമാണ് ഖുദ്സെന്നും ഈ പൈതൃക നഗരത്തെ നശിപ്പിക്കാന് അനുവദിക്കില്ലെന്നുമാണ് ഫലസ്തീനികളുടെ പക്ഷം.





