ഉദുമ: സുന്നി യുവജന സംഘം സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്റെ സ്വാഗതസംഘം രൂപീകരണം നാളെ (താങ്കളാഴ്ച) രാവിലെ പത്ത് മണിക്ക് കുണിയ മിഫ്താഹുല്‍ ഇസ്ലാം മദ്‌റസ ഹാളില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളും ജില്ലയിലെ പള്ളി ദര്‍സ് - അറബി കോളേജ് അധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അറിയിച്ചു.




