Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ SKSSF മനുഷ്യ ജാലിക 24 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദുബൈ :"രാഷ്ട്ര രക്ഷക്ക് സൗഹര്‍ദ്ദത്തിന്റെ കരുതല്‍"  എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എസ് ദുബൈ സ്റ്റേറ്റ് കമിറ്റിയുടെ മനുഷ്യജാലിക ജനുവരി 24 വെള്ളി വൈക്കീട്ട് 7 മണിക്ക് ദുബൈ കെ.എം.സി.സി ഗ്രൗണ്ടില്‍ വെച്ച് നടക്കും . ഇന്ത്യന്‍ റിപബ്ലിക്ക് ദിനത്തോടനുഭന്ന്ധിച്ച് എസ്.കെ. എസ്.എസ്.എഫ് ലോകത്തിന്റെ നാല്പതോളം കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായണ് ദുബൈയിലും മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. 
പരിപാടിയില്‍ എസ്.കെ. എസ്.എസ്.എഫ് ഓര്‍ഗനൈസിംഗ് സെക്രെട്ടറി സത്താര്‍ പന്തല്ലൂര്‍  പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍(ദുബൈ സുന്നീ സെന്റര്‍), പി.കെ. അന്‍വര്‍ നഹ(ദുബൈ കെ.എം.സി.സി), മോഹന്‍ കുമാര്‍(ഷാര്‍ജ ബുക്‌ഫെയര്‍), എല്‍വിസ് ചുമ്മാര്‍
(മീഡിയാ ഫോറം), ലിയോ രാധാകൃഷ്ണന്‍(റേഡിയോ മീ), ശശീന്ദ്രന്‍(മാതൃഭൂമി) എന്നിവര്‍ പങ്കെടുക്കും