Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് സമ്മേളനം: പ്രമേയം 5

ഭാരതം ലോകത്തിന് മാതൃകയായ ജനാധിപത്യരാജ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണ്ണതകളും നേതാക്കളുടെ അഴിമതിയും രാഷ്ടീയ പാര്‍ട്ടികളുടെ വര്‍ദ്ധനവിനും അരാഷ്ട്രീയവാദങ്ങള്‍ക്കും കാരണമാകുന്നു. 
ഈ സാഹചര്യം അരാജകത്വം വളര്‍ത്തുകയും രാജ്യസുരക്ഷ അപകടത്തി ലാക്കുകയും ഭരണ സ്തംഭനം വിളിച്ച് വരുത്തുകയും ചെയ്യും.
പുതിയ യുവനിരകള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയോ ബദല്‍ തേടുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ മുഖ്യ ധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുത്ത് പൗരന്മാര്‍ക്ക് ബോധ്യം വരുത്തണമെന്ന് ഈ യോഗം  ആവശ്യപ്പെടുന്നു.