കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാസമ്മേളന ദിവസമായ ഫെബ്രുവരി 16ന് ഞായറാഴ്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രജിസ്‌ത്രേഷനുള്ള എല്ലാ മദ്‌റസകള്‍ക്കും പൊതു അവധിയായിരിക്കും. പഠനക്ലാസിലും സമ്മേളനത്തിലും സംബന്ധിക്കുന്ന മുഅല്ലിംകള്‍ക്ക് 15,17 (ശനി, തിങ്കള്‍) ദിവസങ്ങളില്‍ ഡ്യൂട്ടിലീവ് അനുവദിക്കാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി തീരുമാനിച്ചു. വാദിതൈ്വബ നഗരിയില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. സമ്മേളനം വന്‍വിജയമാക്കാന്‍ ബന്ധപ്പെട്ടവരോട് യോഗം അഭ്യര്‍ത്ഥിച്ചു.





