കാസര്‍കോട്: കേരള മുസ്ലിം ചരിത്ര സെമിനാര്‍ തിങ്കളാഴ്ച കാസര്‍േകാട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിള്‍ നടക്കുമെന്ന് ഹാദിയ കാസര്‍കോട് ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള മുസ്ലിംകള്‍, ഉല്‍പത്തി, ചരിത്രം, വികാസം എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി പുര്‍വ വിദൃാര്‍ത്ഥി കുട്ടായ്മ ഹുദവിസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടസ് ഇസ്ലാമിക് ആക്ടിവിട്ടീസിന്റെ (ഹാദിയ) കാസര്‍കോട് ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പികുന്നത്.
കേരള മുസ്ലിം ചരിത്ര സെമിനാര്‍ പാണക്കാട് സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാഉദ്ധിന്‍ മുഹമ്മദ് നദ്‌വി ആമുഖ ഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, യൂനുസ് അലി ഹുദവി, റിയാസ് ഹുദവി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)




