Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹാദിയ ഏക ദിന ശില്പ ശാല ഫെബ്രുവരി (7) നാളെ

അബു ദാബി: ദാറുല് ഹുദ ഇസ്ലാമിക്‌ യൂനിവേര്സിടി സനദ് ദാന സമ്മേളന ത്തോടനുബന്ധിച്ചു  അബു ദാബി ഹാദിയ സംഘടി പ്പിക്കുന്ന  Zaad 1435 ഏക ദിന ശില്പ ശാല ഫെബ്രുവരി (7) നാളെ  വെള്ളിയാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക്‌  സെന്റെറിൽ നടക്കും . തഖ്‌വിയ,  തസ്കിയ,  തന്മിയ, തക്മില എന്നിങ്ങനെ  നാലു സെഷനുകളായി വിഭജിക്കപ്പെട്ട പരിപാടി രാവിലെ ഒമ്പത് മണിക്ക്   ര ജിസ്ട്രെഷനോടു കൂടി ആരംഭിക്കും . റഫീഖുദ്ദീൻ തങ്ങൾ ഹുദവി ആധ്യക്ഷ്യം  വഹിക്കുന്ന  തഖ്‌വിയ  സെഷൻ  ഉസ്താദ്‌  മമ്മിക്കുട്ടി മുസ്ലിയാർ  ഉൽഘാടനം   ചെയ്യും .
 പണ്ഡിത ധര്മം: ഒരു വിചാരപ്പെടലിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഉസ്താദ്‌ തയ്യിബ് ഫൈസി പുതു പ്പറമ്പ് വിഷയം അവതരിപ്പിക്കും . ശേഷം നടക്കുന്ന തസ്കിയ സെഷനിൽ തസവ്വുഫ്: ചരിത്രവും വികാസവും എന്ന വിഷയത്തിൽ റഖീബ് ഹുദവി ക്ലാസ്സെടുക്കും. അസ്ർ നിസ്കാരത്തിനു ശേഷം നടക്കുന്ന തൻമിയ സെഷനിൽ സെഷനിൽ ഇസ്ലാമിക്‌ സമ്പദ് വ്യവസ്ഥ – ദൈനം ദിന ജീവിത പരിസരത്തിൽ എന്ന വിഷയത്തിൽ ഫൈസൽ നിയാസ് ഹുദവി ഖത്തർ പ്രബന്ധം അവതരിപ്പിക്കും. 
മഗ്രിബ്‌ നിസ്കാരാനന്തരം തക്മില സമാപന സമ്മേളനം ഡോ. അബ്ദുറഹ്മാൻ മൗലവി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ് വി ഉൽഘാടനം ചെയ്യും. ഇസ്ലാമിക്‌ ദാവത്ത് :ദാറുൽ ഹുദ നടന്ന വഴികൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും അക്കാദമിക് വിദഗ്ദനുമായ ഡോ. സുബൈർ ഹുദവി ചേകനൂർ, ഖുർ ആൻ പണ്ഡിതനും പ്രഭാഷകനുമായ സിംസർ ഉൽ ഹഖ് ഹുദവി തുടങ്ങിയവർ പ്രഭാഷണം നടത്തും. പ്രമുഖ നേതാക്കളും പണ്ഡിതരും സംബന്ധിക്കും.