കൊടുവള്ളി: സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ കൊടുവള്ളി മണ്ഡലം സമ്മേളനം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പതാക, കൊടിമര ജാഥയും വിവിധ മഖാമുകളില്‍ സിയാറത്തും നടക്കും.
വെള്ളിയാഴ്ച വൈകിട്ട് 4.30-ന് സ്വാഗതസംഘം ചെയര്‍മാന്‍ വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷതവഹിക്കും.
രാത്രി എട്ടിന് നടക്കുന്ന ദിക്‌റ് ദു അ സമ്മേളനത്തിന് സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ല്യാര്‍ നേതൃത്വം നല്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രഭാതസംഗമം, ആദര്‍ശ സമ്മേളനം, ബാലസംഗമം, ബാലറാലി, സാംസ്‌കാരിക സമ്മേളനം, പ്രവാസിസംഗമം, എംപ്ലോയീസ് മീറ്റ് എന്നിവ നടക്കും.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.
പത്രസമ്മേളനത്തില്‍ സമസ്ത മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ബാരി ബാഖവി, സി.എം.കെ. തങ്ങള്‍ പാലക്കുറ്റി, എ.കെ. യൂസുഫ് മുസ്‌ല്യാര്‍, പി.സി. മുഹമ്മദ് ഇബ്രാഹിം, എ.പി.എം. ബാവ ജീറാനി എന്നിവര്‍ പങ്കെടുത്തു.





