കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. മീനങ്ങാടി കഌസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മതപ്രഭാഷണവും കാളമ്പാടി ഉസ്താദ് റിലീഫ് ഉദ്ഘാടനവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ബത്തേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ത്രിവേണി തിയേറ്ററിന്റെ പരിസരത്തും കല്പറ്റ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മീനങ്ങാടി ബസ് സ്റ്റാന്‍ഡ് ഭാഗത്തും മാനന്തവാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആയിശ കോംപഌക്‌സ് പരിസരത്തും പുല്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഗവ.ഹൈസ്‌കൂള്‍ ഭാഗത്തും പാര്‍ക്ക് ചെയ്യണം. സെക്രട്ടറി ഒ.എസ്. നവാസ്, അംഗങ്ങളായ പി.കെ. അബ്ദുള്‍ അസീസ്, സുനീര്‍ മഹഌരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




