കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ഷിഹാബ് തങ്ങള്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്ര ഫെബ്രുവരി 6,7,8 തീയതികളില്‍ ജില്ലയുടെ 23 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാശിം ദാരിമി കോ-ഓര്‍ഡിനേറ്ററുമായ സന്ദേശയാത്ര ഫെബ്രുവരി 6 ന് രാവിലം 9 മണിക്ക് സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി,സത്താര്‍ പന്തല്ലൂര്‍,സിറാജുദ്ധീന്‍ ദാരിമി കക്കാട്,അക്ബര്‍ സഅദി ഇരിട്ടി,മുഹമ്മദ് രാമന്തളി,മുഹമ്മദ് റഹ്മാനി തരുവണ,ഹനീഫ് ഹുദവി ദേലമ്പാടി,സുബൈര്‍ ദാരിമി പൈക്ക,ഖലീല്‍ ഹസനി ചൂരി,അഷ്‌റഫ് റഹ്മാനി ചൗക്കി,ഹാശിം അരിയില്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.8 ന് ഹൊസങ്കടിയില്‍ സമാപിക്കുന്ന സന്ദേശയാത്രയുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.ഇസ്മായില്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തും.





