Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മലപ്പുറത്ത് 5 ന് ആദര്‍ശ സമ്മേളനം

മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 5 ന് കാലത്ത് 11 മണിക്ക് മലപ്പുറത്ത് ആദര്‍ശ സമ്മേളനം നടത്താന്‍ സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. '' പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇസ്‌ലാമിക പാരമ്പര്യവും പ്രബോധനത്തിന്റെ നാള്‍വഴികളും ചര്‍ച്ച ചെയ്യും. സുന്നി മഹല്‍ പരിസരത്ത് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് രാമന്തളി പ്രസംഗിക്കും.  സമസ്തയുടെ പോഷക ഘടകങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഹൈദ്രൂസ് ഹാജി, സി യൂസുഫ് ഫൈസി, അബ്ദുസ്സമദ് കൊന്നോല, അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഒ.കെ അബ്ദുല്ല കുട്ടി, അബ്ദുല്‍ അസീസ് സി, മുഹമ്മദലി മുസ്‌ലിയാര്‍, കെ.പി.എം ഇരുമ്പുഴി പ്രസംഗിച്ചു. അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറ്റ സ്വാഗതവും ഹംസ ഒഴുകൂര്‍ നന്ദിയും പറഞ്ഞു.