മലപ്പുറം: അപകടങ്ങളിലും മറ്റും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുന്നി പ്രവര്‍ത്തകരെ എസ്.വൈ.എസ് സംസ്ഥാന നേതാക്കളും മുസാഅദ സംഘവും സന്ദര്‍ശിച്ചു. സുന്നി യുവജന സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുസാഅദ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനവും ജനസമ്പര്‍ക്കവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. കോയമ്പത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന ചേലേമ്പ്ര അബ്ദുല്ല ഹാജിയെ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടമ്പുഴ മൂസ ഹാജി എന്നിവര്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ഊര്‍ക്കടവിലെ അബ്ദുല്‍ കരീം, സമീര്‍ പ്രവര്‍ത്തകരെ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, ബി.എസ്.കെ തങ്ങള്‍, പി.കെ.എ ലത്തീഫ് ഫൈസി, സഈദ് എടവണ്ണപ്പാറ, അലി അക്ബര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.




