Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് വിദ്യാര്‍ത്ഥി സമ്മേളനം സമാപിച്ചു.

കാഞ്ഞങ്ങാട്: എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി  ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാര്‍ത്ഥി സമ്മേളനംനോര്‍ത്ത് ചത്താരി അസീസിയ്യ സ്‌കൂളില്‍ സമാപിച്ചു.പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ അഡ്വ:ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു.ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു. ടി.പി.അലി ഫൈസി, വണ്‍ഫോര്‍ അബ്ദുറഹ്മാന്‍,ജഅഫര്‍ ബല്ലാ കടപ്പുറം,മുഹമ്മദലി നോര്‍ത്ത് ചിത്താരി,ഹമീദ് ചിത്താരി, കൃഷ്ണകുമാര്‍ ഉദിനൂര്‍,വേണുഗോപാല്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ താജുദ്ധീന്‍ പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.