Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അബ്ബാസലി തങ്ങളുടെ സന്ദേശ യാത്ര നാളെ നാരംമ്പാടിയില്‍ സ്വീകരണം(വെള്ളി)

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ഷിഹാബ് തങ്ങള്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്ര ഫെബ്രുവരി 6,7,8 തീയതികളില്‍ ജില്ലയുടെ 23 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.ഫെബ്രുവരി 7 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നാരമ്പാടിയില്‍ നല്‍കുന്ന സ്വീകരണ പരിപാടി എരിയപ്പാടി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സിദ്ദീഖ് നദവി ചേരൂര്‍ ഉല്‍ഘാടനം ചെയ്യും.താജുദ്ദീന്‍ ദാരിമി പടന്ന, സിറാജുദ്ദീന്‍ ദാരിമി കക്കാട്,മുഹമ്മദ് രാമന്തളി, റഷീദ് ബെളിഞ്ചം,.സുബൈര്‍ ദാരിമി പൈക്ക,ഖലീല്‍ ഹസനി,അക്ബര്‍ സഅദി,ഹനീഫ് ഹുദവി ദേലമ്പാടി,ഹാഷിം അരിയില്‍ തുടങ്ങിയവര്‍ സംസാരിക്കും.