Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശൈഖ് അഹ്മദ് സഅദ് അല്‍ അസ്ഹരി ഹൈദറലി തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: ആഗോള ഇസ്‌ലാമിക പണ്ഡിതനും യു.കെയിലെ ഇഹ്‌സാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അറബിക് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടറുമായ ശൈഖ് അഹ്മദ് മുഹമ്മദ് സഅ്ദ് അശ്ശാഫി അല്‍ അസ്ഹരി കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.
ഈജിപ്ത് ഗ്രാന്റ് മുഫ്തി അലി ജുമുഅയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളായ ഇദ്ദേഹം പ്രവാചക പരമ്പരയിലെ 29-ാം കണ്ണിയാണ്. തസവ്വുഫ്, ഫിഖ്ഹ്, ഹദീസ്, അഖീദ തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടിയ ഇദ്ദേഹം കാനഡ, യു.എസ്.എ, ജര്‍മനി, മലേഷ്യ, സ്വീഡന്‍ എന്നിവടങ്ങളിലെ മത ചടങ്ങുകളിലെ പ്രത്യേക ക്ഷണിതാവാണ്. കേരളത്തിലെത്തിയ ഇദ്ദേഹം 'ഹുസൈനീ' പരമ്പരയിലുള്ള പ്രവാചക കുടുംബത്തിലെ കേരളീയരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. കാടാമ്പുഴ ഗ്രേസ് വാലി സന്ദര്‍ശനത്തിനായെത്തിയ ഇദ്ദേഹം വൈകീട്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമായി നീണ്ട കൂടിക്കാഴ്ച നടത്തി. പുതിയങ്ങായി വരക്കല്‍ മഖാം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറ, കുറ്റിച്ചിറ മിസ്ഖാല്‍ പള്ളി, തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ, മമ്പുറം മഖാം എന്നിവടങ്ങളില്‍ സന്ദര്‍ശിച്ചു. ജാബിര്‍ മലബാരി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ബിശ്‌റുല്‍ ഹാഫി, സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, അബ്ദുറശീദ് ബാഖവി, അബ്ദുല്‍ ഹസീബ്, അബ്ദുല്‍ ഹലീം എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.