Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ചായ സല്‍ക്കാരം ഇന്ന്(വ്യാഴം)

കാസറകോട് :പൈതൃകത്തിന്റെ  പതിനഞ്ചാം നൂറ്റാണ്ട്  എന്ന  പ്രമേയവുമായി  2014  ഫെബ്രുവരി 14,15,16  തീയ്യതികളില്‍  കാസറകോട്  ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.  60-ാം  വാര്‍ഷിക സമ്മേളനത്തിന്റെ  പ്രചരണത്തിന്റെ  ഭാഗമായി എസ്.കെ.  എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായുള്ള ചായസല്‍ക്കാരം പരിപാടി ഇന്ന് രാത്രി നടക്കും. സമ്മേളന നഗരിയായ ഇന്ദിരാനഗര്‍ വാദിതൈ്വബയിലൂടെ രാത്രി 9 മണിക്ക് ശേഷം വാഹനമോടിച്ച് പോകുന്നവര്‍ക്ക് എസ്.കെ. എസ്.എസ്.എഫ് വളണ്ടിയര്‍മാര്‍ ചായ സല്‍ക്കാരം നല്‍കി സമ്മേളന സന്ദേശം കൈമാറുമെന്ന് ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.