Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിക്ക് 25 ഇന കര്‍മ്മ പദ്ധതികള്‍

കോഴിക്കോട്: 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന  സന്ദേശവുമായി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കു എസ്.കെ. എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ 25 ഇന കര്‍മ്മ പദ്ധതികള്‍ തയ്യാറായി. വിദ്യാഭ്യാസം, പ്രബോധനം, ആദര്‍ശം, ആത്മീയം, സന്നദ്ധ സേവനം, കല, സാഹിത്യം, സൈബര്‍ തുടങ്ങിയ മേഖലകളില്‍ ഒരു വര്‍ഷത്തിനിടയില്‍ വിപുലമായ കര്‍മ്മ പരിപാടികള്‍ നടക്കും. കരിയര്‍ ക്ലബ്ബുകള്‍, സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് ലേണിംഗ്, പ്രസാധനം, ഡോക്യുമെന്ററി, സോഫ്റ്റു വെയറുകള്‍ ,മാതൃകാ മസ്ജിദുകള്‍, എക്‌സിബിഷന്‍, ഹെറിറ്റേജ് ലൈബ്രറി, ട്രൈനിംഗ് സെന്ററുകള്‍ തുടങ്ങിയവ ജൂബിലിയുടെ ഭാഗമായി സ്ഥിരസംവിധാനമായി സ്ഥാപിക്കും. മാര്‍ച്ച് 31ന് മുമ്പായി ജില്ലാ കൗസില്‍ ക്യാമ്പുകള്‍ നടക്കും . തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നട സംസ്ഥാന തല ശില്പശാല പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ മോയിന്‍ കു'ി മാസ്റ്റര്‍, എസ് വി മുഹമ്മദലി, സി എച്ച് ത്വയ്യിബ് ഫൈസി , എം പി മുഹമ്മദ് മുസ്‌ലായാര്‍ കടുങ്ങല്ലൂര്‍, സലീം എടക്കര, എിവര്‍ പാനലല്‍ ചര്‍ച്ചക്ക് നേതൃത്വം  നല്‍കി. റിയാസ് നരിക്കുനി, ആസിഫ് ദാരിമി പുളിക്കല്‍, ഡോ: സുബൈര്‍ ഹുദവി, പി എം റഫീഖ് അഹമ്മദ്, റശീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, ഡോ: ബഷ്‌റുല്‍ ഹാഫി , ഷെബിന്‍ മുഹമ്മദ,് ബാസിത് ചെമ്പ്ര, സത്താര്‍ പന്തലൂര്‍ ,ഹബീബ് ഫൈസി കോ'ോപ്പാടം, പ്രസംഗിച്ചു. ജനറല്‍ സെക്ര'റി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.