ബദിയടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റെയ്ഞ്ച് ഇസ്ലാമിക് കലാമേളയില്‍ 142 പോയിന്റ് നേടി അല്‍ മദ്‌റസത്തുല്‍ മദനിയ്യ നെല്ലിക്കട്ട ജേതാക്കളായി. 122 പോയിന്റ് നേടി നുസ്‌റത്തുല്‍ ഇസ്ലാം മദ്‌റസ കുമ്പടാജെ രണ്ടാം സ്ഥാനവും 115 പോയിന്റ് നേടി അല്‍ ഹുജ്ജത്തുല്‍ ബാലിഗ പൈക്ക മൂന്നാം സ്ഥാനവും നേടി.
മുഅല്ലിം വിഭാഗത്തില്‍ നൂറുല്‍ ഹുദാ ചെറൂണി ഒന്നാം സ്ഥാനവും മദനിയ്യ നെല്ലിക്കട്ട രണ്ടാം സ്ഥാനവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഖുവ്വത്തുല്‍ ഇസ്ലാം ബാറടുക്ക, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മദനിയ്യ നെല്ലിക്കട്ട, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഹുജ്ജത്തുല്‍ ബാലിഗ പൈക്ക എന്നീ മദ്‌റസകള്‍ ചാമ്പ്യന്മാരായി.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ഷിബിന്‍ മഹ്‌റൂഫ് (ബാറടുക്ക),ജൂനിയര്‍ വിഭാഗം ഷിഹാബുദ്ദീന്‍ (ചെറൂണി), സീനിയര്‍ വിഭാഗം ഇസ്മാഈല്‍ തൗസീഫ് (നെല്ലിക്കട്ട), സൂപ്പര്‍ സീനിയര്‍ വിഭാഗം ബാസില്‍ (പൈക്ക), മുഅല്ലിം വിഭാഗത്തില്‍ സ്വാലിഹ് ഫൈസി
(ചെറൂണി), അഷ്‌റഫ് ഫൈസി (നെല്ലിക്കട്ട) എന്നിവരെ കലാപ്രതിഭകളായി തെരെഞ്ഞെടുത്തു.
സമാപന സമ്മേളനം സയ്യിദ് കെ. എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പൈക്ക അദ്ധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുല്‍ റസാഖ് എം. എല്‍, എ. എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ മുഖ്യാദിതിയായിരുന്നു. റസാഖ് അര്‍ഷദി മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞാമുച്ച പൈക്ക, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, പി.എം മുഹമ്മദ് കുഞ്ഞി ഹാജി, അബൂബക്കര്‍ മൗലവി ബാലടുക്ക, ഫള്‌ലു റഹ്മാന്‍ ദാരിമി കുമ്പടാജെ, മൂസ മൗലവി ഉമ്പ്രങ്കള, സ്വാലിഹ് ഫൈസി ചെറൂണി, സുബൈര്‍ ഫൈസി, അഷ്‌റഫ് ഫൈസി നെല്ലിക്കട്ട, അഷ്‌റഫ് ഫൈസി മാര്‍പ്പനടുക്ക, സിദ്ധീഖ് ബെളിഞ്ചം, സൈനുദ്ധീന്‍ മൗലവി, ജുനൈദ് റഹ്മാനി, ജുനൈദ് അംജദി, ഹനീഫ് ഹനീഫി, ആദം ദാരിമി, മജീദ് മൗലവി നാരമ്പാടി, സി.പി.അബൂബക്കര്‍ മൗലവി, ജിഷാദ് ബാലടുക്ക, കെ.എം ഹനീഫ് ബാലടുക്ക, ശബാബ് ബാലടുക്ക, അബ്ദുല്‍ റഹ്മാന്‍ ബാലടുക്ക എന്നിവര്‍ സംസാരിച്ചു.





