Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വോട്ട് നിഷേധിക്കാൻ രംഗത്തിറങ്ങും - ഖാസി സംയുക്ത സമര സമിതി.

കാസര്കോട് : പ്രമുഖ മത പണ്ഡിതനും നൂറിലധികം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന സി.എം.അബ്ദുള്ള മൌലവിയുടെ കൊലപാതക കേസ് അട്ടിമറിക്കാൻ ആഹോരാത്രം പരിശ്രമിച്ച മുൻ ഡി.വൈ. എസ്.പി. ഹബീബുറഹ്മാന് വൃദ്ധ ജന ക്ഷേമ വകുപ്പിന്റെ കമ്മിഷൻ സ്ഥാനം നല്കിയത് പിൻവലിക്കണമെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികളായ ഇ.അബ്ദുള്ള കുഞ്ഞി,കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി, ഹമീദ് കുണിയ, മുസ്തഫ എതിർത്തോട് , ഇബ്രാഹിം ചെർക്കള, തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു 
നീണ്ട നാല്പ്പത് വര്ഷക്കാലം സമുദായത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസ പരമായ മുന്നേറ്റത്തിനും വേണ്ടി സ്വന്തം ജീവിതം തന്നെ സമര്പ്പിച്ച സ്വാതികനും വൃദ്ധനുമായ ഇതര മതസ്ഥർ പോലും ആദരിച്ചിരുന്ന ഒരു പണ്ഡിതനെ ഇരുളിന്റെ മറവിൽ അതി വിദഗ്ധമായി കൊലപ്പെടുത്തി അറബി കടലിൽ തള്ളിയ ആ കറുത്ത ദിനത്തിൽ കിട്ടാവുന്ന പ്രാഥമിക തെളിവുകൾ പോലും ശേഖരിക്കാൻ മിനക്കെടാതെ ഖാസിയുടെ മരണം മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച മുൻ ഡി.വൈ.എസ്.പിക്ക് വൃദ്ധ ജനങളുടെ ക്ഷേമം അന്വേഷിക്കാൻ അർഹതയില്ലെന്നും ഭാരവാഹികൾ കൂട്ടിചേർത്തു.
ഖാസിയുടെ മക്കളും,സംയുക്ത സമര സമിതിയും എം.പിക്കും,എം എൽ,.എ മാര്ക്കും,മുഖ്യ മന്ത്രി,ആഭ്യന്തര മന്ത്രി,കേന്ദ്ര ആഭ്യന്തര സഹ മന്ത്രി, പ്രധാന മന്ത്രി തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ പരാതികൾ നല്കിയെങ്കിലും പരാതികളൊന്നും പരിഗണിക്കുക പോലും ചെയ്തില്ല.നല്കുന്ന പരാതികൾ ഏറ്റു വാങ്ങി പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ കഴിഞ്ഞ നാല് വര്ഷമായിട്ടും യാതൊരു വിധ നടപടികളും കൈകൊള്ളാത്ത സാഹചര്യത്തിലാണ് നീതി നിഷേധത്തിനെതിരെ വോട്ട് നിഷേധിക്കാൻ സംയുക്ത സമര സമിതി രംഗത്തിറങ്ങുന്നത്. 
ഖാസി കേസിൽ ഖാസിയുടെ കുടുംബത്തിനു നീതി ലഭ്യമാക്കി കൊടുക്കാൻ ഇലക്ഷന് മുൻപായി തയ്യാറായില്ലെങ്കിൽ ഖാസി പ്രതിനിധീകരിച്ചിരുന്ന നൂറിലധികം വരുന്ന മഹല്ല് ജമാ-അത്തുകളിലും മറ്റു അനുഭാവ ജനങ്ങൾക്കിടയിലും നിഷേധ വോട്ടിനു വേണ്ടി പ്രജരണം തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.